കൊച്ചി: ബേസിൽ ജോസഫ് നായകനാകുന്ന പുതിയ ചിത്രമായ മരണമാസിന്റെ പ്രദർശനത്തിനു സൗദി അറേബ്യയും കുവൈറ്റും നിരോധനമേർപ്പെടുത്തി. ചിത്രത്തിൽ ട്രാൻസ്ജെൻഡർ കഥാപാത്രമുണ്ടെന്നതു ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നു സംവിധായകൻ ശിവപ്രസാദ് പറഞ്ഞു. ട്രാൻസ്ജൻഡർ കഥാപാത്രങ്ങളുള്ള രംഗങ്ങൾ ഒഴിവാക്കിയാൽ ചിത്രം പ്രദർശിപ്പിക്കാമെന്നു കുവൈറ്റ് അറിയിച്ചപ്പോൾ സൗദിപൂർണ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ശിവപ്രസാദിന്റെ ആദ്യ ചിത്രമായ മരണമാസ്സ് വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. നടൻ ടോവിനോ തോമസ് സഹനിർമാതാവാണ്. ബേസിലിനു പുറമെ സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
