ജനീവ: കോവിഡിനു സമാനമായ മഹാമാരി ലോകത്തെ കാത്തിരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) മുന്നറിയിപ്പ്. മറ്റൊരു മഹാമാരി ഏതു സമയത്തും പടർന്നു പിടിക്കാമെന്നും ഇതു നാളെയോ 20 വർഷത്തിനു ശേഷമോ സംഭവിക്കാമെന്നും ഡബ്ല്യു.എച്ച്.ഒ. തലവൻ ടെഡ്രോസ് അഥനോം ഗ്രെബിയേസസ് പറഞ്ഞു. അതിനാൽ പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ തയാറായിരിക്കണം. ഇതിനു ആരോഗ്യ മേഖല കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഔദ്യോഗികമായി 70 ലക്ഷം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ യഥാർഥ മരണസംഖ്യ 2 കോടിയിലേറെയാണ്. ലോക സാമ്പത്തിക മേഖലയിൽ 862 ലക്ഷം കോടി യുഎസ് ഡോളറിന്റെ നഷ്ടത്തിനും കോവിഡ് കാരണമായതായും അദ്ദേഹം പറഞ്ഞു.
