-പി പി ചെറിയാന്
ഡാളസ്/ ഇടുക്കി: കട്ടപ്പന ഗവ.കോളേജ് രണ്ടാം വര്‍ഷ എം.എ മലയാളം വിദ്യാര്‍ഥി ഗിഫ്ടി ജോര്‍ജ്ജിന് ഇനി എല്ലാം കേള്‍ക്കാം. പ്രകൃതിയുടെ കളകളാനാദവും അദ്ധ്യാപകരുടേയും കൂട്ടുകാരുടേയും ശബ്ദം ഇനി ഗിഫ്ടിക്ക് ഭംഗിയായി കേള്‍ക്കാം.
രണ്ടു ചെവികള്‍ക്കും കേള്‍വി നഷ്ടപ്പെട്ട ഈ വിദ്യാര്‍ത്ഥിക്ക് ചികിത്സക്കായി കാശില്ലാതെ വന്നപ്പോഴാണ് അമേരിക്കന്‍ മലയാളിയും ഡാളസ് നിവാസിയുമായ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോസഫ് ചാണ്ടി മുഴവുന്‍ ചികിത്സാ ചിലവും നല്‍കിയത്.
കട്ടപ്പന സീയോണ സ്പീച്ച് സെന്ററില്‍ നിന്നും ഉടന്‍ തന്നെ കേള്‍വിസഹായിയും ചികിത്സയുമെത്തി. ശാരീരിക, കേള്‍വി വൈകല്യമുള്ള വളരെ നിര്ഥന കുടുംബത്തില്‍ നിന്ന് ഉള്ള ഗിഫ്റ്റിക്ക് 46000/ രൂപ വിലയുള്ള ഈ കേള്‍വിയന്ത്രം വാങ്ങുന്നതിനു പൂര്‍ണ്ണമായും സഹായിച്ചത് ജോസഫ് ചാണ്ടിയായിരുന്നു. കട്ടപ്പന കോളേജ് അധികൃതരും ഗിഫ്റ്റിയുടെ കുടുംബവും അദ്ദേഹത്തിനു നന്ദിരേഖപ്പെടുത്തി. ജീവകാരുണ്യ ട്രസ്റ്റ് വഴി ജോസഫ് ചാണ്ടി ഇതേവരെ ഏതാണ്ട് 14 കോടിയിലേറെ രൂപ വിവിധ ആവശ്യങ്ങള്‍ക്കായി ധനസഹായം നല്‍കിയിട്ടുണ്ട്.