കൊച്ചി: ഗോകുലം ഗോപാലനെ 6 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇഡി വിട്ടയച്ചു. ചോദ്യം ചെയ്യലിനുള്ള അധികാരം ഇഡിക്കുണ്ടെന്നും അതിനു മറുപടി നൽകേണ്ട ചുമതല തനിക്കുണ്ടെന്നും ചോദ്യം ചെയ്യലിനു പിന്നാലെ ഗോകുലം ഗോപാലൻ പ്രതികരിച്ചു.കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഗോകുലത്തിന്റെ കോർപറേറ്റ് ഓഫിസിൽ ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. കൂടാതെ ഗോകുലത്തിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിലും പരിശോധന നടന്നിരുന്നു. മോഹൻലാൽ ചിത്രം എമ്പുരാന്റെ നിർമാണ പങ്കാളിയാണ് ഗോകുലം ഗോപാലൻ. സിനിമ 200 കോടി ക്ലബിൽ ഇടം പിടിച്ചതിനു പിന്നാലെയാണ് പരിശോധനയും ചോദ്യം ചെയ്യലും നടക്കുന്നത്.
