വര്‍ദ്ധിച്ച ആഗോള വ്യാപാര തീരുവകള്‍ ദുര്‍ബല-ദരിദ്ര ജനവിഭാഗത്തെ ബാധിക്കുമെന്ന് റെബേക്ക ഗ്രിന്‍സ്പാന്‍

-പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കെതിരെ യുഎന്നിലെ വ്യാപാര വികസന ഏജന്‍സി രംഗത്തെത്തി. ഏപ്രില്‍ രണ്ടിനാണ് നിരവധി രാജ്യങ്ങള്‍ക്കെതിരെ വിവിധ ഇറക്കുമതി തീരുവകള്‍ അമേരിക്ക പ്രഖ്യാപിച്ചത്.
ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ച യുഎസിന്റെ ഉയര്‍ന്ന താരിഫിനെ തുടര്‍ന്നുണ്ടാകുന്ന വ്യാപാര തകര്‍ച്ച ‘ദുര്‍ബലരെയും ദരിദ്രരെയും വേദനിപ്പിക്കുന്നു’ എന്ന് യുഎന്‍സിടിഎഡി സെക്രട്ടറി ജനറല്‍ റെബേക്ക ഗ്രിന്‍സ്പാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘വ്യാപാരം അസ്ഥിരതയുടെ മറ്റൊരു ഉറവിടമായി മാറരുത്. അത് വികസനത്തിനും ആഗോള വളര്‍ച്ചയ്ക്കും സഹായകമാകണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്നത്തെ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ആഗോള വ്യാപാര നിയമങ്ങള്‍ വികസിക്കണം, ഏറ്റവും ദുര്‍ബലരെ സംരക്ഷിക്കുന്ന തരത്തിലായിരിക്കണം അത്. ഇത് സഹകരണത്തിനുള്ള സമയമാണ്, വര്‍ദ്ധനവിനുള്ള സമയമല്ല.” ഗ്രിന്‍സ്പാന്‍ ആശങ്ക പ്രകടിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page