നിര്‍ത്തിയിട്ട ട്രക്കില്‍ മിനിബസ് ഇടിച്ചുകയറി 5 പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചേ കര്‍ണാടക കലബുറഗിയിലാണ് സംഭവം. ബാഗല്‍കോട്ട് നിവാസികള്‍ കലബുറഗിയിലെ ദര്‍ഗ സന്ദര്‍ശിക്കാന്‍ മിനി ബസില്‍ വരികയായിരുന്നു. ജെവാര്‍ഗി നെലോഗി ക്രോസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ പിന്നില്‍ അമിത വേഗതയിലായിരുന്ന മിനി ബസ് ഇടിച്ചുകയറുകയായിരുന്നു. 25 ലധികം പേര് ബസിലുണ്ടായിരുന്നു. നാല് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാള്‍ കലബുറഗി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ കലബുറഗി, ജെവാര്‍ഗി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട
വാജിദ്, മെഹബൂബി, പ്രിയങ്ക, മെഹബൂബ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കലബുറഗി പൊലീസ് സൂപ്രണ്ട് എ ശ്രീനിവാസുലു അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
