കാസര്‍കോട്: ഓണ്‍ലൈന്‍ പാര്‍ടൈം ജോലി വാഗ്ദാനത്തില്‍ വീണ ചെമ്പരിക്ക സ്വദേശിയുടെ 14 ലക്ഷം രൂപ നഷ്ടമായി. ചെമ്പരിക്കയിലെ അബ്ദുല്‍ മൊയ്തീനാ(32)ണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ഡിസംബര്‍ 25 മുതല്‍ 2025 ജനുവരി 16 വരെയുള്ള കാലയളവില്‍ പലതവണയായി പണം തട്ടിയെടുത്തുവെന്നാണ് യുവാവിന്റെ പരാതി. തന്റെ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പ് കാരന്റെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണ് 14,08,835 രൂപ അയപ്പിച്ചതെന്ന് പരാതിയില്‍ പറഞ്ഞു. എന്നാല്‍ ജോലിയോ ട്രേഡിങ് ആനുകൂല്യമോ നല്‍കാതെ വന്നതോടെ ആദ്യം ക്രൈംപോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ബുധനാഴ്ചയാണ് മേല്‍പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
