-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം സി.ഡി.സി, എഫ്.ഡി.എ എന്നിവയുള്‍പ്പെടെയുള്ള പ്രധാന യു.എസ് ആരോഗ്യ ഏജന്‍സികളിലെ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നു.
ആരോഗ്യ വിഭാഗം ജീവനക്കാരുടെ എണ്ണം 62,000 ചുരുക്കാനാണിതെന്നു കരുതുന്നു. പിരിച്ചുവിടലുകള്‍ വഴി 10,000 ജോലികളും വിരമിക്കല്‍, സ്വമേധയാ വേര്‍പിരിയല്‍ ഓഫറുകള്‍ സ്വീകരിച്ച 10,000 തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടും. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ആസ്ഥാനമായുള്ള അറ്റ്‌ലാന്റയിലും രാജ്യത്തുടനീളമുള്ള ചെറിയ ഓഫീസുകളിലുമാണ് പിരിച്ചു വിടല്‍ തുടരുന്നത്.
ചില ജീവനക്കാര്‍ക്ക് രാവിലെ 5 മണിക്ക് അവരുടെ വര്‍ക്ക് ഇന്‍ബോക്‌സുകളില്‍ പിരിച്ചുവിടല്‍ അറിയിപ്പുകള്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വാഷിംഗ്ടണ്‍, മേരിലാന്‍ഡ്, അറ്റ്‌ലാന്റ എന്നിവിടങ്ങളിലെ ഓഫീസുകളിലും പിരിച്ചുവിടല്‍ പുരോഗമിക്കുന്നു.