-പി പി ചെറിയാന്‍
മിനസോട്ട: മിനിയാപൊളിസിലെ ഒരു വീട്ടിലേക്ക് ഒരു ചെറിയ വിമാനം ഇടിച്ചുകയറുകയും വിമാനത്തിലുണ്ടായിരുന്ന യു എസ് ബാങ്ക് എക്‌സിക്യൂട്ടീവ് കൊല്ലപ്പെടുകയും വീടിന് തീപിടിക്കുകയും ചെയ്തു.
വിമാനത്തില്‍ ഒരാള്‍ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ വ്യോമയാന അപകട അന്വേഷകനായ ടിം സോറന്‍സെന്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തില്‍ വിവരം സ്ഥിരീകരിച്ചു. യുഎസ് ബാങ്ക് എക്‌സിക്യൂട്ടീവ് ടെറി ഡോളന്റെ പേരിലാണ് വിമാനം ഉടമ.
അപകടസമയത്ത് ഒരാള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.