ഡാളസില്‍ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച് പടകൂറ്റന്‍ റാലി

-പി പി ചെറിയാന്‍

ഡാളസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച് ഡൗണ്ടൗണ്‍ ഡാളസില്‍ ഞായറാഴ്ച നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ദി ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിന്‍ അമേരിക്കന്‍ സിറ്റിസണ്‍സാണ് റാലി സംഘടിപ്പിച്ചത്.
ഡൗണ്ടൗണ്‍ ഡാളസിലെ 2215 റോസ് അവന്യൂവിലുള്ള കത്തീഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പില്‍ നിന്നാരംഭിച്ച മെഗാ മാര്‍ച്ച് ഡൗണ്ടൗണിലെ തെരുവുകളെ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു. മാര്‍ച്ചില്‍ 15,000 പേര്‍ പങ്കെടുത്തതായി സംഘടനാ പ്രസിഡന്റ് ഡൊമിംഗോ ഗാര്‍സിയ പറഞ്ഞു.
ഹ്യൂസ്റ്റണിലെ ഡെമോക്രറ്റിക് കോണ്‍ഗ്രസ് അംഗം ആല്‍ ഗ്രീന്‍ മാര്‍ച്ചില്‍ പങ്കെടുത്തു.. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കോണ്‍ഗ്രസിലെ പ്രസംഗം തടസ്സപ്പെടുത്തിയതിന് യുഎസ് ഹൗസ് പ്രതിനിധി ഗ്രീനിനെ അടുത്തിടെ വിമര്‍ശിച്ചിരുന്നു
ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജെങ്കിന്‍സും പരിപാടിയില്‍ പങ്കെടുത്തു, കുടിയേറ്റക്കാര്‍ക്ക് അവരുടെ അവകാശങ്ങള്‍ അറിയാനും അവരുടെ സമൂഹത്തില്‍ നിന്നും പ്രാദേശിക ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും സഹായം തേടാനും അദ്ദേഹം ആവശ്യപ്പെട്ടു
‘തകര്‍ന്ന ഇമിഗ്രേഷന്‍ സംവിധാനം പരിഹരിക്കാനും കഠിനാധ്വാനികളായ, നിയമം അനുസരിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നിയമപരവും മാനുഷികവുമായ സംവിധാനമുണ്ടാക്കാനും അക്കാര്യം ഞങ്ങളുടെ സര്‍ക്കാരിനോട് അപേക്ഷിക്കാനും ഞങ്ങള്‍ക്ക് അവകാശവും കടമയും ഉണ്ടെന്നു റാലി പ്രഖ്യാപിച്ചു. റാലിക്കു അഭിവാദ്യം അര്‍പ്പിക്കുന്നതിനു ഡൗണ്ടൗണ്‍ ഡാളസില്‍ റോഡിനിരുവശവും നിരവധി ആളുകള്‍ അണിനിരന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page