മംഗ്‌ളൂരു: യക്ഷഗാനം കാണാന്‍ പോയ സമയത്ത് വീടുകുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ബൈന്ദൂര്‍, ഉപ്പുണ്ട സ്വദേശികളായ യതിരാജ് (25), മഹേഷ് (26), നാഗൂരിലെ കാര്‍ത്തിക് (21) എന്നിവരെയാണ് ബൈന്ദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
മാര്‍ച്ച് 10ന് ഉപ്പുണ്ട, ബപ്പഹക്ലുവിലെ ജനാര്‍ദ്ദനന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടുടമയും കുടുംബവും യക്ഷഗാന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങളും പണവും ലാപ്‌ടോപ്പുമാണ് മോഷണം പോയിരുന്നത്.







