കുമ്പള: ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി യാത്രയയപ്പ് സംഗമവും ഇഫ്താര്‍ സ്നേഹ വിരുന്നും സംഘടിപ്പിച്ചു. കുമ്പള റോയല്‍ ഖുബ ഹോട്ടലില്‍ നടന്ന ചടങ്ങ് എകെഎം അഷ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ മേഖലയില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥന്മാരെ അനുമോദിക്കാനും ആദരിക്കാനും മുന്നോട്ടുവരുന്ന സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനം വര്‍ത്തമാന കാലത്ത് ഏറെ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 32 വര്‍ഷത്തെ പൊലീസ് സര്‍വീസ് സേവനത്തിന് ശേഷം പടിയിറങ്ങുന്ന കുമ്പള അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെവി വിജയന് യാത്രയയപ്പ് നല്‍കി. കെജിഎംഒ യുടെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ഡോ. കുമ്പോല്‍ സയ്യിദ് ഹാമിദ് ശുഹൈബ് തങ്ങളെ ചടങ്ങില്‍ അനുമോദിച്ചു. ഖുര്‍ആന്‍ മന:പാഠമാക്കിയ മൊഗ്രാലിലെ മുഹമ്മദ് അഷ്ഹദ്‌ന് ഉപഹാരം നല്‍കി ആദരിച്ചു. എകെ ആരിഫ് ആധ്യക്ഷത വഹിച്ചു. മുന്‍ എസ്.പി ടിപി രഞ്ജിത്ത്, കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെപി വിനോദ് കുമാര്‍, യുസഫ് സുബ്ബയ്യകട്ട എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ കെഎം അബ്ബാസ് ആരിക്കാടി മുഖ്യ പ്രഭാഷണം നടത്തി. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷറഫ് കര്‍ള സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യുസഫ്, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്, അസീസ് മരിക്കെ, ദുബായ് കെഎംസിസി മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ബേരിക്കെ, സംസ്ഥാന കലോത്സവ ജേതാവ് ഫാത്തിമ ശൈഖ, ഇബ്രാഹിം ബത്തേരി, സി എച്ച് എ കാദര്‍, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, നൂര്‍ജമാല്‍, അബ്ദുള്ള കാരവല്‍. സത്താര്‍ ആരിക്കാടി. കെവി യുസഫ്, നിസാം ചോനമ്പാടി, ജംഷീര്‍ മൊഗ്രാല്‍, തുടങ്ങിയവര്‍ സംസാരിച്ചു. യുസഫ് ഉളുവാര്‍ നന്ദി പറഞ്ഞു.
