-പി പി ചെറിയാന്‍
മിയാമി(ഫ്‌ലോറിഡ): വാക്കു തര്‍ക്കത്തെ തുടര്‍ന്നു ഞായറാഴ്ച പുലര്‍ച്ചെ മിയാമി-ഡേഡ് ട്രാന്‍സിറ്റ് ബസ് ഡ്രൈവര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു.
ബസ് ഡ്രൈവര്‍ രണ്ട് യാത്രക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി പ്രാഥമിക പോലീസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വെടിയേറ്റ രണ്ട് പേരെയും അവെഞ്ചുറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
‘കൗണ്ടി ബസ് ഡ്രൈവര്‍മാര്‍ക്ക് സ്വയം പ്രതിരോധത്തിനു തോക്കുകള്‍ അനുവദനീയമല്ല.