തിരുവനന്തപുരം: വനിതാ ഹോസ്റ്റലിനു സമീപത്തു നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. ഒറ്റശേഖരമംഗലം, മണ്ഡപത്തിന്‍ കടവില്‍ കക്കാട് സ്വദേശി വിനോദി(35)നെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡില്‍ മാഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലൈനിലെ വനിതാ ഹോസ്റ്റലിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
വനിതാ ഹോസ്റ്റലിലെ അന്തേവാസികള്‍ക്കും അതുവഴി വന്നവര്‍ക്കും നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തത്. ഭാര്യയും മക്കളുമുള്ള ആളാണ് വിനോദെന്നു പൊലീസ് പറഞ്ഞു.
