കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 997.9 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 997.9 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍. ശനിയാഴ്ച ജിദ്ദയില്‍ നിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരനാണ് ഇയാള്‍. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. പേസ്റ്റു രൂപത്തിലാക്കി ശരീരത്തില്‍ ഒട്ടിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. സമീപകാലത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ടയാണിതെന്നു കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. സ്വര്‍ണ്ണവില റെക്കോര്‍ഡിലെത്തിയ സാഹചര്യത്തില്‍ കള്ളക്കടത്ത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കര്‍ശന ജാഗ്രതക്കും പരിശോധനക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page