കാസര്‍കോട്: ഡിവൈഎഫ്‌ഐ മുന്‍ ഉദുമ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവുമായ പനയാല്‍, കരുവിക്കോട്ടെ സി. ഭാര്‍ഗവി (56) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി സിപിഎം കരുവാക്കോട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മകന്‍: അനൂപ് (ഗള്‍ഫ്). സഹോദരന്‍: സി.വി ഗോവിന്ദന്‍.
ഭാര്‍ഗവിയുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, സിപിഎം ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
