കാസര്‍കോട്: പറമ്പിലൂടെ നടന്നു പോകുന്നതിലുള്ള വിരോധം മൂലമാണെന്നു പറയുന്നു, സ്ത്രീയെ തടഞ്ഞു നിര്‍ത്തി മുളകു കലക്കിയ ചൂടുവെള്ളം തലയിലൊഴിച്ചു. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്തു. ബേഡഡുക്ക, ബെദിരയിലെ ടി. കുമാരന്റെ ഭാര്യ കൗസല്യ (54) നല്‍കിയ പരാതിയില്‍ നന്ദിനിയെന്ന സ്ത്രീക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. നന്ദിനിയുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്തു കൂടിയാണ് കൗസല്യ നടന്നു പോകുന്നത്. ഇതിലുള്ള വിരോധത്തില്‍ കഴിഞ്ഞ ദിവസം രാവിലെ തടഞ്ഞു നിര്‍ത്തി അതിക്രമം കാണിച്ചുവെന്നാണ് പരാതി.
