കാസര്‍കോട്: മാഹി മദ്യം കടത്തിക്കൊണ്ടു വന്ന് വില്‍പ്പനയ്ക്കു ശ്രമിച്ച ആള്‍ അറസ്റ്റില്‍. വലിയപറമ്പ്, പാറക്കടവത്തെ പി.കെ രാജേഷി(40)നെയാണ് ചന്തേര എസ്.ഐ കെ. സതീശ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. തൃക്കരിപ്പൂര്‍, വെള്ളാപ്പ് ജംഗ്ഷനില്‍ വച്ച് ശനിയാഴ്ച വൈകുന്നേരമാണ് അറസ്റ്റ്. പൊലീസ് വാഹനം കണ്ട് പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഘം രാജേഷിന്റെ ഷോള്‍ഡര്‍ ബാഗ് പരിശോധിച്ചപ്പോഴാണ് നാലു ലിറ്റര്‍ മാഹി നിര്‍മ്മിത ഇന്ത്യന്‍ വിദേശ മദ്യം കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സുധീഷ് ഓരി, അജിത്ത് എന്നിവരും ഉണ്ടായിരുന്നു.
