കോഴിക്കോട്: കെഎസ്ഇബി റിട്ട. ഓവര്‍സിയറെ പേരാമ്പ്രയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ബാലുശ്ശേരി, കുട്ടാലിട വടക്കേ കൊഴക്കോട്ടെ വിശ്വനാഥ (61)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ഇബി തൊട്ടില്‍പാലം സെക്ഷന്‍ ഓവര്‍സീയറായിരുന്നു. സുഹൃത്തിന്റെ റിട്ടയര്‍മെന്റു ചടങ്ങിനു പോകുന്നെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു പോയതെന്നു ബന്ധുക്കള്‍ പറയുന്നു.
