കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകനു കാറോടിക്കാന്‍ നല്‍കിയ മാതാവിനെതിരെ പൊലീസ് കേസെടുത്തു. അഡൂര്‍ സ്വദേശിനി മിസ്‌രിയ (35)ക്കെതിരെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷ് കേസെടുത്തത്. ശനിയാഴ്ച ഉച്ചക്ക് 12നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു വാഹനം ഓടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. ഇത്തരത്തിലുള്ളവര്‍ വാഹനം ഓടിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നത്.
