കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ യുവാവിന്റെ പോക്കറ്റില്‍ നിന്നു പണം തട്ടിയെടുത്തതായി പരാതി. ദേളി, തായത്തൊടിയിലെ ഗോകുല്‍ദാസി(47)ന്റെ പരാതിയില്‍ റഫീഖ് എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പാലക്കുന്നിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ പോക്കറ്റില്‍ നിന്നു 650 രൂപ ബലമായി തട്ടിയെടുക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. റഫീഖിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
