നീലേശ്വരം: മാലിന്യ മുക്ത നവകേരളം സംസ്ഥാനതല പ്രഖ്യാപനത്തിന്റെ മുന്നോടിയായി നീലേശ്വരം ട്രഷറി പരിസരത്ത് നിന്നും കോണ്‍വെന്റ് ജംഗ്ഷന്‍ വരെ ശുചിത്വ സന്ദേശ റാലി നടത്തി. കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. കോണ്‍വെന്റ് ജംഗ്ഷനില്‍ നടന്ന സമാപന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍ കെ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.പി ലത, വി ഗൗരി, കൗണ്‍സിലര്‍മാരായ കെ ജയശ്രീ, വി.വി. ശ്രീജ, എ ബാലകൃഷ്ണന്‍, കെ നാരായണന്‍, പി കുഞ്ഞിരാമന്‍, കെ മോഹനന്‍ എം.കെ. വിനയരാജ്, എം ഭരതന്‍, വി. ദേവരാജന്‍, പി.എം സന്ധ്യ, എ.കെ പ്രകാശന്‍ പ്രസംഗിച്ചു. അന്താരാഷ്ട്ര സിറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത നീലേശ്വരം നഗരസഭയെ സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കും.
