കാസർകോട്: റംസാന്റെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പ്രാർത്ഥനക്ക് പള്ളികളിൽ അഭൂതപൂർവ്വമായ വിശ്വാസി കൂട്ടായ്മ അനുഭവപ്പെട്ടു. റമദാനിലെ അവസാന വെള്ളിയാഴ്ച എന്നതിന് പുറമേ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കാവുന്ന റമസാൻ വ്രതാനുഷ്ടാനത്തിന്റെ അവസാന പത്തു ദിവസങ്ങളിൽ ഒന്നാകാമെന്ന പ്രതീക്ഷയും ഈ ദിവസത്തെ കൂടുതൽ പ്രധാനമാക്കുന്നു. കാസർകോട് ടൗണിലെ നെല്ലിക്കുന്നു മുഹിയുദ്ദിൻ ജുമാ മസ്ജിദിൽ അഭൂതപൂർവ്വമായ ഭക്തജന സാന്നിധ്യം പ്രകടനമായിരുന്നു. കുട്ടികളും യുവാക്കളും മുതിർന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
