ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്ത് കൃഷിക്കും കര്‍ഷകര്‍ക്കും സഹായം ലഭ്യമാക്കുന്നതിനു 90 ലക്ഷം രൂപ ബജറ്റില്‍ വക കൊള്ളിച്ചു. കുടിവെള്ള പദ്ധതികള്‍ക്കു 75 ലക്ഷം രൂപയും മോഡല്‍ എം ഡി എഫിനു 50 ലക്ഷം രൂപയും മിനി എം ഡി എഫിനു 40 ലക്ഷം രൂപയും പാര്‍പ്പിട നിര്‍മ്മാണത്തിനു മൂന്നു കോടി രൂപയും വീട് അറ്റകുറ്റപ്പണികള്‍ക്കു ഒരു കോടി രൂപയും ബജറ്റില്‍ വകകൊള്ളിച്ചു.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു 40 ലക്ഷം രൂപ നീക്കിവച്ചു. കോടികള്‍ ചെലവഴിച്ചു കാല്‍ നൂറ്റാണ്ടോളമായി ഉപേക്ഷിച്ച ബോള്‍ക്കട്ട മിനി സ്‌റ്റേഡിയം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചു. ബസ്സ്റ്റാന്റ് വികസനത്തിന് 50 ലക്ഷം രൂപയും പുതിയ റോഡുകള്‍ക്ക് ഒരു കോടി രൂപയും റോഡ് അറ്റകുറ്റപ്പണികള്‍ക്കു മൂന്നരക്കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് ആസ്തികളുടെ അറ്റകുറ്റപ്പണിക്ക് ഒന്നരക്കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. പഞ്ചായത്ത് വൈ. പ്രസിഡന്റ് അബ്ബാസ് ബജറ്റ് അവതരിപ്പിച്ചു.