കാസർകോട്: സലാലയിൽ വാഹനാപകടത്തിൽ മരിച്ച കളനാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഇടുവുങ്കാൽ നെരപ്പനാടിയിലെ എം ജിതിൻ മാവില(30)യുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ സദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജിതിൻ മരണപ്പെട്ടത്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ജൂണിൽ വിവാഹം നടക്കാനിരിക്കേയാണ് മരണം. കരിച്ചേരി ദാമോദരൻ നായരുടെയും ജാനകിയുടെയും മകനാണ്. സഹോദരി ദിവ്യ.
