മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 100ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍; പുതിയ വഴിതേടിയത് ലഹരിവേട്ട ശക്തമാക്കിയതിനാല്‍

തൃശൂര്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ 100 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍, അമ്മാടം സ്വദേശി കൈലാസിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരുവില്‍ നിന്നു മയക്കുമരുന്നു കടത്തുന്നതായി പൊലീസിനു വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൈലാസിനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചുവെങ്കിലും മയക്കുമരുന്നു കണ്ടെത്താനായില്ല. എന്നാല്‍ പൊലീസിനു സംശയം നീങ്ങിയില്ല. തുടര്‍ന്ന് പ്രതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ മലദ്വാരത്തില്‍ മയക്കുമരുന്നു ഒളിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് തൊണ്ടിമുതല്‍ പുറത്തെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page