മലപ്പുറം: മലപ്പുറം, വളാഞ്ചേരിയില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച സംഘത്തിലെ ഒന്‍പതു പേര്‍ക്ക് എച്ച്‌ഐവി ബാധ. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. സംഭവം മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറും സ്ഥിരീകരിച്ചു. എച്ച്‌ഐവി ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ കുത്തി വച്ചതാണ് എച്ച്‌ഐവി ബാധയ്ക്ക് കാരണമെന്ന് ഡിഎംഒ അറിയിച്ചു.
ഒന്‍പതു പേരും ലഹരി ഉപയോഗിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ്. ഇവരുമായി ബന്ധം ഉള്ളവരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചതോടെ സംഘവുമായി ബന്ധമുള്ളവര്‍ പരിഭ്രാന്തിയിലും ആശങ്കയിലുമാണ്.
