കാസര്‍കോട്: കുമ്പള ദേശീയ പാത റോഡ് ജംഗ്ഷനു സമീപത്ത് വാഹനാപകടം. ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. മൊഗ്രാല്‍പുത്തൂര്‍, കുന്നിലിലെ അബ്ദുല്‍ റസാഖ് (42), മകന്‍ റിസ്‌വാന്‍ (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റിസ്‌വാന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 10.45മണിയോടെയാണ് അപകടം. മംഗ്‌ളൂരുവില്‍ നിന്നു കിന്‍ഫ്രാ പാര്‍ക്കിലേക്ക് പോവുകയായിരുന്നു ടോറസ് ലോറി.
