കാസര്‍കോട്: എസ്എസ്എല്‍സി പരീക്ഷ ബുധനാഴ്ച തീരും. പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത. ഇതു കണക്കിലെടുത്തു സ്കൂള്‍ പരിസരങ്ങളില്‍ നിരീക്ഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. ആവശ്യമെന്നു തോന്നുന്ന സ്കൂള്‍ പരിസരങ്ങളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും.
പരീക്ഷ കഴിയുന്ന ദിവസം സ്കൂളിലോ പരിസരങ്ങളിലോ യാതൊരു തരത്തിലുമുള്ള ആഘോഷങ്ങള്‍ പാടില്ലെന്നു അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ ഇല്ലാതാക്കുന്നതിനു കുട്ടികളെ പരീക്ഷ കഴിയുന്ന മുറയ്ക്ക് രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടു പോകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
