ഉംറ തീര്‍ത്ഥാടനത്തിനിടയില്‍ മക്കയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയെ അഞ്ചു ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തി

കണ്ണൂര്‍: ഉംറ തീര്‍ത്ഥാടനത്തിനിടയില്‍ മക്കയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയെ ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തി. കണ്ണൂര്‍, കൂത്തുപറമ്പ്, കൈതേരി, കപ്പണ ഉള്ളി വീട്ടില്‍ റഹീമ(60)യെയാണ് കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റഹീമയെ കാണാതായത്. അഞ്ചു ദിവസം മുമ്പാണ് മകനും മരുമകള്‍ക്കും ഒപ്പം ബഹ്റൈനില്‍ നിന്നു മക്കയില്‍ എത്തിയത്.
വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഹ് നടത്തിയതിനു ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കാന്‍ പോകുന്നതിനിടയിലാണ് റഹീമയെ ആള്‍ത്തിരക്കില്‍ കാണാതായത്.
മകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസും മലയാളി സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മക്കയില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയാണ് റഹീമയെ കണ്ടെത്തിയത്. തെരച്ചിലിനു ഹറമില്‍ വഴി തെറ്റി പോകുന്നവരെ കണ്ടെത്താന്‍ സഹായിച്ചിരുന്ന ഗ്രാന്റ് മസ്ജിദിലെ സേവന വിഭാഗത്തിന്റെ സഹായവും ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page