കണ്ണൂര്‍: നാടന്‍ തോക്കിനു ലൈസന്‍സ് നേടാന്‍ അപേക്ഷ നല്കിയ മധ്യവയസ്കന് കുടുങ്ങി. ഇരിട്ടി, വള്ളിത്തോട് നിരങ്ങന്‍ ചിറ്റയില്‍ കല്ലൂരാന്‍ ഹൗസില്‍ കെ. ജോസഫിനെ ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീന് അറസ്റ്റു ചെയ്തു. തോക്കും ഒന്‍പതു തിരകളും പിടികൂടി. വീട്ടിനകത്തെ മുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു തോക്കും വെടിയുണ്ടകളും കണ്ടെടുത്തത്.
നാടന്‍ തോക്കിനു ലൈസന്‍സ് കിട്ടില്ലെന്ന് ജോസഫിനു അറിയില്ലായിരുന്നുവത്രെ. തോക്കിനു അപേക്ഷ നല്കിയ വിവരം അറിഞ്ഞ പൊലീസ് ജോസഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് തോക്കും തിരകളും പിടികൂടിയത്.
