-പി പി ചെറിയാന്
കാലിഫോര്‍ണിയ: മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള സമര്‍പ്പണത്തിനും അസാധാരണമായ വലിയ മീശയ്ക്കും പേരുകേട്ട കാലിഫോര്‍ണിയയിലെ അഗ്നിശമന സേനാംഗം അന്തരിച്ചു
രണ്ട് കുട്ടികളുടെ പിതാവായ ആന്റണി ഗാന്സ്ലറാണ് തിങ്കളാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്.
2019ല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്ന ഗാന്‍സ്ലര്‍, ഹൃദയാഘാതം ഉണ്ടായപ്പോള്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നുവെന്ന് അഗ്നിശമന വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ആന്റണി ഒരു പുരുഷ സിംഹമായിരുന്നു, ഊഷ്മളമായ വ്യക്തിത്വവും, മികച്ച നര്‍മ്മബോധവും, അസാധാരണമായ ഉയരവും, പലപ്പോഴും അതിരുകടന്ന വലിയ മീശയും ഉണ്ടായിരുന്നു,’ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഫ്രെമോണ്ട് ഫയര്‍ഫൈറ്റേഴ്സ് അസോസിയേഷന് അനുസ്മരിച്ചു. സ്നേഹനിധിയായ ഭര്‍ത്താവും, അര്‍പ്പണബോധമുള്ള പിതാവും, ഫയര്‍ കുടുംബത്തിലെ പ്രിയപ്പെട്ട അംഗവുമായിരുന്നു-അസോസിയേഷന് പറഞ്ഞു.
ആന്റണിയുടേത് ഒരുപക്ഷേ ഞങ്ങള്‍ക്കുണ്ടായിരുന്നതില്‍ വച്ച് ഏറ്റവും മികച്ച മീശയായിരിക്കാം. സഹപ്രവര്‍ത്തകര്‍ പറഞ്ഞു.