-പി പി ചെറിയാന്‍
ഹ്യൂസ്റ്റണ്‍:ഞായറാഴ്ച പുലര്‍ച്ചെ ഹ്യൂസ്റ്റണിലെ ഒരു ആഫ്റ്റര്‍-ഹൗണ്‍സ് നൈറ്റ്ക്ലബ്ബില്‍ നടന്ന വെടിവയ്പ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. നൈറ്റ്ക്ലബ്ബില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് പേരെ പോലീസ് തിരയുന്നു.
ഹില്‍ക്രോഫ്റ്റ് അവന്യൂവിലെ ഒരു സ്‌പോര്‍ട്‌സ് ബാറില്‍ പുലര്‍ച്ചെ 3 മണിയോടെ ഒന്നിലധികം പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പോലീസ് അസിസ്റ്റന്റ് ചീഫ് ജെയിംസ് സ്‌കെല്‍ട്ടണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വെടിയേറ്റ മൂന്ന് പേരെ ഹ്യൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി, മറ്റ് മൂന്ന് പേരെ സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രികളിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു.