ബംഗളൂരു: തുംകൂറിൽ നിന്നുള്ള ഒരു മന്ത്രി ഹണി ട്രാപ്പിന് ഇരയായിട്ടുണ്ടെന്നു നാട്ടിൽ സംസാരമുണ്ടെന്ന് കർണാടക മന്ത്രി മന്ത്രി സതീഷ് ജോർക്കി ഹോളി നിയമസഭയിൽ പറഞ്ഞു. തുംകൂറിൽ നിന്ന് സിദ്ധാരാമയ്യ മന്ത്രിസഭയിൽ രണ്ട് മന്ത്രിമാരെ ഉള്ളൂ. അതിൽ ഒന്ന് താനും മറ്റൊന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വരയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയൊരു കെണി തനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളതെന്നും 20 വർഷത്തിനിടയിൽ കർണാടകയിലെ കോൺഗ്രസ്, ബിജെപി, ജനതാദൾ പാർട്ടികളിലെ 48 എം എൽ എമാർക്കെതിരെ ഹണി ട്രാപ്പ് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് മന്ത്രി ജി പരമേശ്വര നിർദ്ദേശിച്ചു. എന്നാൽ ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം ഏർപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഹണി ട്രാപ്പ് ആരോപണമുന്നയിച്ചതു സീനിയർ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണെന്ന് ബിജെപി അംഗം സി ടി രവി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാർ കർണാടകയിൽ ഹണിട്രാപ്പ് ഫാക്ടറി തുറന്നിരിക്കുകയാണ് ബിജെപി നേതാവ് വി.സുനിൽകുമാർ ആരോപിച്ചു. കഴിഞ്ഞാഴ്ച തുംകൂറിലെ ഒരു ബിജെപി നേതാവിനെ ഹണി ട്രാപ്പ് ചെയ്യാൻ ഒരു യുവതി ശ്രമിച്ച വാർത്ത പത്രങ്ങളിലുണ്ടായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ അറസ്റ്റിൽ ആയ വിവരം അദ്ദേഹം എടുത്തു കാട്ടി. ഫേസ്ബുക്കിൽ പരിചയപ്പെട്ട സ്ത്രീ അതിനിടയിൽ എടുത്ത വീഡിയോ ഉപയോഗിച്ച് ഹണിട്രാപ്പ് ചെയ്യാൻ ശ്രമിക്കുകയാ യിരുന്നു എന്ന് ബിജെപി നേതാവ് അണ്ണപ്പ സ്വാമി ആരോപിച്ചിരുന്നു.
