കല്യാണം ശരിയാകാത്തതില്‍ ദുഃഖിതനായ യുവാവ് ഹൈടെന്‍ഷന്‍ ലൈനില്‍ പിടിച്ചു ജീവനൊടുക്കി

മൈസൂരു: കല്യാണം ശരിയാകാത്തതില്‍ നിരാശനായ യുവാവ് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ കെട്ടിപ്പിടിച്ചു സുഖനിദ്ര പ്രാപിച്ചു.
കൊല്ലഗെല്‍ താലൂക്കിലെ മധുവനഹള്ളിയിലെ സിദ്ധരാജമ്മയുടെ മകന്‍ മനസ ഷെട്ടി(27)യാണ് ആത്മഹത്യ ചെയ്തത്. മധുവനഹള്ളിയിലെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിലായിരുന്നു ആത്മഹത്യ.
കുറേക്കാലമായി ഒട്ടേറെ യുവതികളെ പെണ്ണുകാണല്‍ ചടങ്ങിലൂടെ കണ്ടിരുന്നു. ഇഷ്ടപ്പെടുന്നവര്‍ക്കു നാള്‍ പൊരുത്തമില്ലാതെ വരികയും പൊരുത്തമുള്ളവര്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതും മനസഷെട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്നു പറയുന്നു.
പോസ്റ്റില്‍ കയറി വൈദ്യുതി ലൈനില്‍ തൊടാന്‍ ശ്രമിച്ച ഷെട്ടിയെ മാതാവും നാട്ടുകാരും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. താഴെ ഇറങ്ങാന്‍ അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. എല്ലാം ശരിയാക്കാമെന്ന് ഉറപ്പും കൊടുത്തു. ഇതെല്ലാം പോസ്റ്റിനു മുകളില്‍ ഇരുന്നു കേട്ട മനസഷെട്ടി രണ്ടു കൈ കൊണ്ടും എല്ലാവരെയും അഭിവാദ്യം ചെയ്തു. താമസിയാതെ രണ്ടു കൈ കൊണ്ടും വൈദ്യുതി ലൈനില്‍ പിടിച്ചു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൊല്ലെഗല്‍ റൂറല്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു മൃതദേഹം നിലത്തെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page