ആര്‍.സി ബുക്കുകള്‍ വേഗത്തില്‍ ലഭ്യമാക്കും: മന്ത്രി

തിരുവനന്തപുരം: ആര്‍.സി ബുക്കുകള്‍ വേഗത്തില്‍ ലഭ്യമാക്കുമെന്നു മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.
വാഹനങ്ങളുടെ ആര്‍.സി ബുക്കു ലഭിക്കുന്നതിനുള്ള കാലതാമസത്തെക്കുറിച്ചുള്ള കെ.പി കുഞ്ഞഹമ്മദ് കുട്ടിയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2024 സെപ്തംബര്‍ 19 വരെയുള്ള ആര്‍സി ബുക്കുകള്‍ പ്രിന്റ് ചെയ്തു. 2024 സെപ്തംബര്‍ 20 മുതല്‍ ഡിജിറ്റല്‍ ആര്‍.സി നിലവില്‍ വന്ന 2025 മാര്‍ച്ച് ഒന്നു വരെയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു ത്വരിത നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രിന്റ് ചെയ്ത ആര്‍.സി നിറുത്തലാക്കിയിരിക്കുകയാണ്. ഡിജിറ്റല്‍ ആര്‍.സി പൊതുജനങ്ങള്‍ക്ക് ബുക്ക് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page