പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍; രണ്ടുദിവസത്തിനകം ചുമതല ഏൽക്കും

കാസർകോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനെ നിയമിച്ചു. കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ തെര്‍ദാല്‍ സ്വദേശിയായ അദ്ദേഹത്തിന്റെ നിയമനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെയാണ് ഈ നിയമനം നടപ്പിലായിരിക്കുന്നത്. വൈസ് ചാൻസലറായി രണ്ടു ദിവസത്തിനകം ചുമതല യേൽക്കുമെന്ന് നിയുക്‌ത വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ പറഞ്ഞു.
1959 ൽ കർണാടക ബാഗൽകോട്ട് ജില്ലയിലെ ടെർ ഡാലിൽ ആണ് ജനനം. 1986 ൽ കർണാടകയിലെ മൈസൂർ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിരുദവും 1991 ൽ അലഹബാദിലെ എൻഐടിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഗുൽബർഗ സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിലാണ് പിഎച്ച്ഡി നേടിയത്.
1995 മുതൽ 2000 വരെ ധാർവാഡിലെ എസ്‌ഡിഎം കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസന്റ് പ്രൊഫസറായും 2001 മുതൽ 2008 വരെ കെഎൽഇ സൊസൈറ്റിയു ടെ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ അസോഷ്യേറ്റ് പ്രഫസറായും സേവനം ചെയ്തിരുന്നു. 2009 മുതൽ 2017 വരെ കർണാടകയിലെ ബെലഗവിയിലുള്ള റാണി
ചന്നമ്മ സർവകലാശാലയിൽ കംപ്യുട്ടർ സയൻസ് വിഭാഗം പ്രഫസറായും പ്രവർത്തിച്ചു. 2018-19 കാലയളവിൽ അവിടെ റജിസ്ട്രാറുമായി.
2019 മുതൽ 2023 വരെ ബെല്ലാരി വിജയനഗര ശ്രീ കൃഷ്ണദേവരായ സർവകലാശാലാ വൈസ് ചാൻസലറായും പ്രവർത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page