പയ്യന്നൂര്‍: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ പി. അപ്പുക്കുട്ടന്‍ (85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, നാടക പ്രവര്‍ത്തകന്‍, നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1996 മുതല്‍ അഞ്ചു വര്‍ഷക്കാലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1939 ആഗസ്ത് 10ന് പയ്യന്നൂരിലെ അന്നൂരില്‍ കരിപ്പത്ത് കണ്ണപ്പൊതുവാളുടെയും എ പി പാര്‍വതിയമ്മയുടെയും മകനായി ജനനം. അന്നൂര്‍ യുപി സ്‌കൂള്‍, പയ്യന്നൂര്‍ ബോര്‍ഡ് സ്‌കൂള്‍ (ഇപ്പോഴത്തെ എകെഎസ്ജിവിഎച്ച്എസ്എസ്) എന്നിവിടങ്ങളില്‍ പഠനം. കണ്ണൂര്‍ ഗവ. ട്രെയിനിങ് സ്‌കൂളില്‍നിന്ന് അധ്യാപക പരിശീലനം നേടി. 1959 ല്‍ വെള്ളോറ യുപി സ്‌കൂളില്‍ അധ്യാപകനായി. 1962 ല്‍ പിഎസ്.സി പരീക്ഷ പാസായി ഹൈസ്‌കൂള്‍ അധ്യാപകനായി പ്രമോഷന്‍ ലഭിച്ചു. കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായും സേവനം ചെയ്തു. 1995 ല്‍ പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചു. കെപി കുഞ്ഞിരാമപൊതുവാളുടെ നാടകമായ ഭാരതരഥത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് അന്നൂര്‍ വില്ലേജ് ഹാളിലും തുടര്‍ന്ന് വീട്ടിലും നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം 12 മണിക്ക് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍ സംസ്‌കാരം.
ഭാര്യ: സിപി വത്സല. മക്കള്‍: സി.പി ശ്രീഹര്‍ഷന്‍ (മാതൃഭൂമി, ഡല്‍ഹി), സി.പി സരിത, സി.പി പ്രിയദര്‍ശന്‍ (ഗള്‍ഫ്). മരുമക്കള്‍: ചിത്തരഞ്ജന്‍ (കേരള ഗ്രാമീണ ബാങ്ക് കുടിയാന്മല), സംഗീത (അസി. പ്രൊഫസര്‍ ഐ.ഐ.എം ഇന്‍ഡോര്‍), ഹണി (ദുബായ്),
