ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പു പിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ (39) മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു. വടവള്ളി എന്ന സ്ഥലത്തെ വീട്ടില്‍ കയറിയ മൂര്‍ഖനെ പിടിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടന്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സിലാണ് സന്തോഷ് കുമാര്‍ പാമ്പു പിടിത്തും ആരംഭിച്ചത്. 25 വര്‍ഷത്തിനിടയില്‍ രാജവെമ്പാലകളടക്കം നൂറു കണക്കിനു പാമ്പുകളെ പിടികൂടി കാട്ടില്‍ വിട്ടിട്ടുണ്ട്.
മരണത്തിനു ഇടയാക്കിയ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
