കാസര്‍കോട്: ജെപി നഗര്‍ ജ്യോതിഷ് അഭിമാനി സേവ ബളഗ കബഡി ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറെടുപ്പാരംഭിച്ചു. ടൂര്‍ണമെന്റിന്റെ ധനശേഖരണാര്‍ത്ഥം ലക്കിഡിപ്പ് നടത്തും. ലക്കിഡിപ്പ് വിതരണ ഉദ്ഘാടനം ജ്യോതിഷിന്റെ മാതാപിതാക്കള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജ്യോതിഷ് സ്മൃതി മണ്ഡപത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.
