കാസര്‍കോട്: സുബഹ് നിസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ കുമ്പള, അംഗഡിമുഗര്‍ സ്വദേശി ജിദ്ദയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. കമ്മന്തളത്തെ കെ.എസ് സൂപ്പി (50)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരം രാത്രിയിലാണ് വീട്ടില്‍ അറിഞ്ഞത്. 30 വര്‍ഷമായി ജിദ്ദയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് ഒടുവില്‍ നാട്ടിലെത്തി മടങ്ങിയത്. പിതാവിന്റെ മരണവിവരമറിഞ്ഞ് യുകെയിലുള്ള മകന്‍ സുഹൈല്‍ ജിദ്ദയിലെത്തിയിട്ടുണ്ട്. ഖബറടക്കം ജിദ്ദയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: താഹിറ. മറ്റുമക്കള്‍: സാഹിബ, സൗരത്ത്, സമഹ,സുമൈല്‍. സഹോദരങ്ങള്‍: മുഹമ്മദ്, ബീവി, ആയിഷ, മറിയംബി, നഫീസ, പരേതനായ ബാവ.
