കാസര്‍കോട്: ആള്‍ക്കാര്‍ നോക്കി നില്‍ക്കെ യുവാവ് എലിവിഷം കഴിച്ച ശേഷം കിണറില്‍ ചാടി മരിച്ചു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രകാനത്തെ അനീഷ് (36) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഇയാള്‍ വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്ന വിവരമറിഞ്ഞ് തിങ്കളാഴ്ച വൈകുന്നേരം പൊലീസ് സ്ഥലത്തെത്തി അനീഷിനെ താക്കീത് ചെയ്തിരുന്നുവെന്നു പറയുന്നു. രാത്രിയോടെ വീണ്ടും അക്രമോത്സുകനാവുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്നു പറയുന്നു. തുടര്‍ന്നാണ് ആള്‍ക്കാര്‍ നോക്കി നില്‍ക്കെ കിണറ്റില്‍ ചാടിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനീഷിനെ നേരത്തെ ഡിഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ബാബു-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീതു. മക്കള്‍: ആദ്യദേവ്, സൂര്യദേവ്, കാശിദേവ്. സഹോദരി: നിഷ.
സംഭവത്തില്‍ ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
