കാസര്‍കോട് : കാഞ്ഞങ്ങാട് – കാസര്‍കോട് സംസ്ഥാനപാത 57 ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണികള്‍ നടത്താന്‍ സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ലെന്നു പൊതുമരാമത്ത് റോഡ് വിഭാഗം എഞ്ചിനീയര്‍ വെളിപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധത വ്യക്തമാക്കിയിട്ടുണ്ടെന്നു അവര്‍ പരിഹസിച്ചു.
സംസ്ഥാനപാതയുടെ പുനര്‍നിര്‍മ്മാണം കഴിഞ്ഞു 6 വര്‍ഷമായിട്ടും അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. ഈ റോഡില്‍ ഇപ്പോള്‍ മുന്നൂറിലധികം കുഴികള്‍ ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. ദേശീയപാതയുടെ വികസനപ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ വലിയവാഹനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനപാതയിലൂടെ കടന്ന് പോകുകയാണെന്നും ഇതോടെ യാത്ര കൂടുതല്‍ ദുസ്സഹവും ദുരിതപൂര്‍ണമാവുകയാണെന്നും അപകടസാധ്യത വര്‍ദ്ധിച്ചിട്ടുണ്ടെന്നും അശ്വിനി ചൂണ്ടിക്കാട്ടി.
