പയ്യന്നൂര്‍: 18 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പഴയങ്ങാടി പൊലീസിന്റെ പിടിയിലായി. പുതിയങ്ങാടി സ്വദേശി മന്നവീട്ടില്‍ ഷംസീറി(30)നെയാണ് എസ്.ഐ കെ. ഷുഹൈലും സംഘവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് മാട്ടൂല്‍ സെന്‍ട്രലില്‍ വെച്ചാണ് യുവാവിനെ പിടികൂടിയത്. പ്രൊബേഷന്‍ എസ്.ഐ: മന്‍സൂര്‍, ഡ്രൈവര്‍ ശരത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
