മൊഗ്രാല്‍: നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ചൂടില്‍ നാടും, നഗരവും ജലക്ഷാമത്തിലേക്ക് നീങ്ങുമ്പോള്‍ വെള്ളം കിട്ടാതെ വലയുന്ന പറവകള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ തണ്ണീര്‍കുടമൊരുക്കി മൊഗ്രാലിലെ ദേശീയവേദി പ്രവര്‍ത്തകന്‍.
മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവും അധ്യാപകനുമായ മുഹമ്മദ് കുഞ്ഞിയാണ് നാങ്കി റോഡിലെ തന്റെ വീട്ടുവളപ്പില്‍ വ്യത്യസ്തമായ രീതിയില്‍ പറവകള്‍ക്ക് തണ്ണീര്‍ക്കുടം ഒരുക്കിയത്. ദേശീയപാതയിലെ വന്‍ ആല്‍മരങ്ങളൊക്കെ വികസനത്തിന്റെ ഭാഗമായി വെട്ടി മാറ്റിയപ്പോള്‍ കുരുവികളെല്ലാം ഇപ്പോള്‍ സമീപത്തെ വീടുകളിലെ ചെറിയ മരങ്ങളിലാണ് അഭയം തേടിയിരിക്കുന്നത്. ഇവയെ സംരക്ഷിക്കേണ്ട ചുമതല പ്രകൃതി സ്‌നേഹികളായ സാമൂഹിക- സന്നദ്ധ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു.
