കാസര്‍കോട്: മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞു വീണു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കസബ കടപ്പുറത്തെ രാഘവന്റെ മകന്‍ ആര്‍. ഗിരീശന്‍ (44) ആണ് ഞായറാഴ്ച വൈകുന്നേരം മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
മാര്‍ച്ച് 14ന് രാവിലെ എട്ടരമണിയോടെയാണ് ഗിരീശന്‍ തോണിയില്‍ കുഴഞ്ഞു വീണത്. ചെമ്പരിക്ക, കടപ്പുറത്തെ കെ. കൊട്ടന്‍ എന്നയാള്‍ക്കൊപ്പം ‘ധര്‍മ്മദൈവം” എന്നു പേരുള്ള ഫൈബര്‍ തോണിയില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. മീന്‍ പിടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
സംഭവത്തില്‍ ബേക്കല്‍ തീരദേശ പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്തു. മാതാവ്: സുശീല. സഹോദരങ്ങള്‍: സുകന്യ, സുജാത, സുരേഷ്.
