കാസര്‍കോട്: അസുഖം മൂലം ഭാര്യ മരണപ്പെട്ടതില്‍ മനം നൊന്ത് ഹോട്ടലുടമ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബദിയഡുക്കയിലെ അന്നപൂര്‍ണ്ണ ഹോട്ടലുടമ ബാറടുക്ക, കനകപ്പാടിയിലെ ദുര്‍ഗാ നിലയത്തില്‍ പരേതനായ വെങ്കിട്ട രമണ ഭട്ടിന്റെ മകന്‍ ഇ.വി മധുസൂദനന്‍ (54) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. ഭാര്യ അരുണാക്ഷി അസുഖത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. അതിനുശേഷം മധുസൂദനന്‍ മാനസിക വിഷമത്തിലായിരുന്നുവെന്നു സഹോദരന്‍ ഇ.വി സൂര്യനാരായണ പറഞ്ഞു.
മാതാവ്: സുലോചന. മക്കള്‍: എം. നിഷാശ്രീ (പത്താംക്ലാസ് വിദ്യാര്‍ത്ഥിനി, കല്ലടുക്ക, പുത്തൂര്‍), അരുണ്‍ കുമാര്‍ (വേദ വിദ്യാര്‍ത്ഥി ചെങ്കോട്ട). മറ്റു സഹോദരങ്ങള്‍: പ്രഭാവതി, പരേതനായ പ്രകാശ് ഭട്ട്.
