കാസർകോട്: എൻജിൻ തകരാറിനെ തുടർന്ന് മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത് രണ്ടു മണിക്കൂർ. ശനിയാഴ്ച രാത്രി 7. 45 ന് എത്തേണ്ട ട്രെയിൻ എത്തിയത് എട്ടുമണിക്ക് ആയിരുന്നു. പുറപ്പെടാൻ ഒരുങ്ങുവേയാണ് എൻജിൻ തകരാറിലായത്. ഇതേ തുടർന്ന് പിന്നാലെ എത്തിയ കച്ചെഗുഡ്ഡെ എക്സ്പ്രസ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടേണ്ടിവന്നു. ഒടുവിൽ കാസർകോട് ഉണ്ടായിരുന്ന ചരക്ക് ട്രെയിനിന്റെ എൻജിൻ എത്തിച്ചു പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. 10 മണിയോടെയാണ് യാത്ര തുടരാൻ ആയത്. കനത്ത ചൂടും യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിച്ചു.
