പ്രമുഖ വ്ലോഗര്‍ ജുനൈദ് റോഡപകടത്തിൽ മരിച്ച നിലയിൽ

മലപ്പുറം: വ്ലോഗർ ജുനൈദ്(32) വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്.വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രിയോടെ മരണപ്പെട്ടു. ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ ശ്രദ്ധേയനാണ്. അറിയപ്പെടുന്ന ടിക്ടോക് താരം കൂടിയായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ നേരത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരു എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെയും സൈറാബാനുവിന്റെയും മകനാണ്. മകൻ: മുഹമ്മദ് റെജൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന

You cannot copy content of this page