-പി പി ചെറിയാന്‍
കാരോള്‍ട്ടന്‍ (ഡാളസ്): മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം മാര്‍ത്തോമാ സുവിശേഷ സേവികാ സംഘം സെന്റര്‍ എ സംയുക്ത സമ്മേളനവും വാര്‍ഷിക ജനറല്‍ ബോഡിയും 15നു രാവിലെ കാരോള്‍ട്ടന്‍ മാര്‍ത്തോമ ചര്‍ചില്‍ ആരംഭിക്കും.
വാര്‍ഷിക പൊതു യോഗത്തിനുശേഷം സൗത്ത് സെന്ററില്‍ നിന്നും സ്ഥലം മാറി പോകുന്ന പട്ടക്കാരുടെ യാത്രയയപ്പ് സമ്മേളനവും ഉണ്ടായിരിക്കും.
ഒക്കലഹോമ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ ജോണ്‍ കെ യോഗത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ സെന്ററിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സൗത്ത് സെന്റര്‍ എ അസോസിയേഷന്‍ പ്രസിഡന്റ് റവ അലക്‌സ് യോഹന്നാന്‍, സെക്രട്ടറി അലക്‌സ് കോശി, സുവിശേഷ സേവികാ സംഘം പ്രസിഡണ്ട് റവ ജോബി ജോണ്‍ സെക്രട്ടറി എലിസബത് മാത്യൂ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.